Monday, 6 December 2021

സംവാദം

ഉറങ്ങുകയാണോ ? അല്ല 

പിന്നെ വെറുതെ കണ്ണടച്ചുകിടക്കുന്നതോ ?

ആര് പറഞ്ഞു കണ്ണടച്ചിരിക്കുന്നെന്ന് ?

കാഴ്ചയുണ്ടോ? 

ഇന്നലെ വരെ ഉണ്ടായിരുന്നു 

ആ അപ്പൊ കാഴ്ചയുണ്ട് ...

പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണ് 

അത് രാത്രിയായോണ്ടാവും...

അതിനിപ്പോ പകലല്ലേ ?

ഓ മനസിലായി കണ്ണടച്ചു ഇരുട്ടാക്കുന്നു ...

അല്ല അങ്ങനെ അല്ല 

അങ്ങനെയല്ലെന്ന് എങ്ങനെ പറയും? 

പറഞ്ഞിട്ടെന്തിനാ... ഓരോ കൂത്ത് എന്നുള്ള മറുപടി കേൾക്കാൻ ....

എന്നാലും സാരമില്ല 

എന്തെ? 

കേൾവിക്കുറവ് ഉണ്ടോ എന്ന് നോക്കാൻ...

വിങ്ങൽ

 

വരുവാനാരുമില്ലെന്ന് ഉറക്കെ പറയുമ്പോഴും 

മനസിലുണ്ട് ഇത്തിരി നൊമ്പരവും 

ആ നൊമ്പരത്തിൻ നേർത്ത മുന്തിരിച്ചാരെടുത്തു 

ഒളിപ്പിച്ചു 

പിന്നെ അത് വീഞ്ഞായി 

അടങ്ങാത്തൊരു വിങ്ങലായി 

മനസ്സിൽ നിറയട്ടെ !

എന്തിനെന്നറിയാതെ കാത്തിരിക്കുമ്പോൾ 

വിങ്ങലെത്തും

തഴുകുവാൻ 

തലോടുവാൻ 

കരതലമമർത്തിപ്പുൽകുവാൻ !!